Contact Us
JSM Hospital
Chathannoor
Kollam
Email : jydhrn@yahoo.co.in
Phone : 0474 2594274

ഗർഭാശയമുഴകള്‍, അമിത രക്തസ്രാവം, ഗർഭാശയത്തിലെ അണുബാധ മൂലമുള്ള വേദന എന്നിവയ്ക്ക് ഗർഭാശയം നീക്കം ചെയ്യേണ്ടി വന്നേയ്ക്കാം. പുരാതനകാലം മുതല്‍ ഈ ശസ്ത്രക്രിയ വയറു കീറിയാണ്‌ ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ 25 വർഷമായി ലോകമെമ്പാടും പ്രചാരത്തില്ലുള്ളത് താക്കോല്‍ ദ്വാര ശസ്ത്രക്രിയയാണ്.

വലിയ മുറിവിലൂടെ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ കൂടുതല്‍ രക്തം നഷ്ടപ്പെടുകയും രോഗിക്ക് രക്തം നല്‍കേണ്ടിവരികയും ചെയ്യുന്നു. മുറിവുണങ്ങാന്‍ കാലതാമസം നേരിടുകയും മുറിവ് പഴുക്കാന്‍ സാധ്യതയുമുണ്ട്. മുറിവ് തുന്നാന്‍ ഉപയോഗിക്കുന്ന നൂലിന് അലർജി വരാന്‍ സാധ്യതയുണ്ട്. മുറിവുണങ്ങാന്‍ വേണ്ടി 2 മാസക്കാലം വിശ്രമവും ആവശ്യമാണ്. ഈ മുറിവ് കാരണം വേദന കൂടുതലായിരിക്കും.

ഗർഭാശയത്തിനു തള്ളലുള്ള രോഗികള്‍ക്ക് വയറു കീറാതെ യോനിയില്‍ക്കൂടി ഗർഭാശയം പൂർണമായി നീക്കം ചെയ്യുന്നു. ഇതിനു വേദന വളരെ കുറവാണ്. ഈ ശസ്ത്രക്രിയ തള്ളലില്ലാത്ത ആളുകള്‍ക്ക് ചെയ്യാന്‍ പ്രയാസമായിരിക്കും.

താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ പോക്കിളിനടുത്ത് ചെറിയ മുറിവുണ്ടാക്കി അതിലൂടെ ഗർഭാശയത്തിന്റെ പിടുത്തങ്ങള്‍ വിടുവിക്കുകയും ഗർഭാശയം യോനിയിലൂടെ പൂർണ്ണമായും പുറത്തെടുക്കുകയും ചെയ്യുന്നു. ഇതിന് വേദനയും രക്തസ്രാവവും വളരെ കുറവാണ്. 25 വർഷമായി ലോകത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളും താക്കോല്‍ ദ്വാര ശസ്ത്രക്രിയ ചെയ്തുവരുന്നു.

പരിശീലനം സിദ്ധിച്ച ഡോക്ടർമാരുടെ അഭാവത്താല്‍ ഇന്നും ഗ്രാമ പ്രദേശങ്ങളില്‍ പല ചെറിയ ആശുപത്രികളിലും ഈ ശസ്ത്രക്രിയ ചെയ്യുന്നില്ല.

ഈ ശസ്ത്രക്രിയയെക്കുറിച്ച് അറിവില്ലാത്തവര്‍ കുപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഒരു സെന്റീമീറ്റര്‍ വലിപ്പമുള്ള കുഴലിലൂടെ ഗർഭാശയം മുഴുവനായി നീക്കം ചെയ്യാനാവില്ല എന്നാണ് പ്രചാരണം.

ഗർഭാശയം ( Uterus ) യോനിയിലൂടെയാണ് നീക്കം ചെയ്യുന്നതെന്നും യോനിയിലൂടെ മൂന്ന്‍ കിലോ തൂക്കമുള്ള കുഞ്ഞിനെ പ്രസവിക്കാം എന്നുള്ളതുമാണ് വസ്തുത.

JSM Laproscopy Centre ല്‍ കഴിഞ്ഞ 10 വർഷമായി ഈ ശസ്ത്രക്രിയ ചെയ്തുവരുന്നു. ഇവിടെ ഏകദേശം 1000 പേര്‍ ഈ ശസ്ത്രക്രിയയ്‌ക്ക് വിധേയരായിട്ടുണ്ട്. താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ പ്രസവം നിർത്തല്‍ ഇവിടെ ചെയ്യുന്നു.

ഈ ശസ്ത്രക്രിയയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : +91 95269 54024